ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി, അമ്മയ്ക്ക് പിന്നാലെ പോയ മുന്നുവയസുകാരന്‍ മകനും മുങ്ങി മരിച്ചു!

husband dies | Bignewslive

ലോഹ: ഭര്‍ത്താവ് കൊവിഡ് ബാധിതനായി മരണപ്പെട്ടതില്‍ മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. അതേ സമയം അമ്മയ്ക്ക് പിന്നാലെ പോയ ഇവരുടെ മൂന്നുവയസുകാരനായ കുട്ടിയും മുങ്ങി മരിച്ചു. പോലീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ലോഹയിലെ തടാകത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് 33 വയസുകാരിയായ യുവതി ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 13 നാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത് ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാട്ടിലെ പണികള്‍ എടുത്താണ് ജീവിച്ചു പോന്നിരുന്നത്.

അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കുറച്ച് ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടര്‍ന്നാണ് ഭാര്യയുടെ ആത്മഹത്യയും, അമ്മയെ പിന്തുടര്‍ന്ന മൂന്ന് വയസുകാരന്റെ മരണവും നടന്നത്. ഇതോടെ മറ്റ് രണ്ട് കുട്ടികള്‍ അനാഥമാവുകയും ചെയ്തു.

Exit mobile version