വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം; എന്നാൽ ആവശ്യപ്പെടില്ല: പിതാവ് എസ്എ ചന്ദ്രശേഖർ

vijay_ and father

ചെന്നൈ: നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആഗ്രഹം വീണ്ടും തുറന്ന് പറഞ്ഞ് പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം. സൈക്കിളിൽ വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓർമ്മപ്പെടുത്തുന്നത് ആയിരുന്നെന്നും ചന്ദ്രശേഖർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

സൈക്കിളിൽ വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓർമപ്പെടുത്തുന്നതാണ്. അത് പറയാതെ പ്രവർത്തിച്ചു കാണിക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഉടൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികൾക്ക് ബദൽ വരേണ്ട സമയമായെന്നാണ് ചന്ദ്രശേഖറിന്റെ അഭിപ്രായം. ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും വിജയ്ക്ക് വേണമെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടയ്ക്ക് വോട്ട് ചെയ്ത ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ്. തന്റെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version