ദിവസവും എടുക്കുന്നത് 1000ത്തോളം ഇഷ്ടികകള്‍; 50കാരിയുടെ കഷ്ടപ്പാട് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് വേണ്ടിയും, വെറുപ്പില്‍ നിന്ന് സംരക്ഷകയായി മാറിയ ലിജിയയുടെ ജീവിതം ഇങ്ങനെ

Lijiya | Bignewslive

മുംബൈ; ദിവസവും 1000ത്തോളം ഇഷ്ടികകള്‍ ചുമന്ന് ലിജിയ എന്ന 50കാരി ജീവിതത്തില്‍ കഷ്ടപ്പെടുന്നത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല, മറിച്ച് ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്ത് കൊണ്ടുവന്ന മുനിയയ്ക്ക് വേണ്ടിയാണ്. 2.5 കിലോ ഭാരമുള്ള ഇഷ്ടികകയാണ് ലിജിയ പ്രായം പോലും അവഗണിക്കാതെ ദിവസവും 1000ത്തോളം ഇഷ്ടികകള്‍ ചുമക്കുന്നത്. 100 ടാക്കയ്ക്ക് വേണ്ടിയാണ് ലിജിയയുടെ ഈ കഷ്ടപ്പാട്.

എന്റെ മകന് ഒരു വയസ്സുള്ളപ്പോള്‍ എന്റെ ഭര്‍ത്താവ് രണ്ടാമത്തെ ഭാര്യ മുനിയയെ കൊണ്ടുവന്നു. നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേ മുറിയില്‍ താമസിക്കുന്നത് കാണുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഞാന്‍ അവളെ വളരെയധികം വെറുത്തു. പത്ത് വര്‍ഷം മുമ്പ് ഒരു ബസ് അപകടത്തില്‍ എന്റെ ഭര്‍ത്താവ് മരിച്ചു, മുനിയയ്ക്ക് കാലുകള്‍ നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഈ കടന്നു പോയ വര്‍ഷങ്ങളില്‍ ഞാന്‍ മുനിയയെ പരിപാലിക്കുന്നു, ഞാന്‍ സമ്പാദിക്കുന്നതെന്തും ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി ചെലവഴിക്കുന്നു. മുനിയയെ എന്റെ വീട്ടില്‍ നിന്ന് വലിച്ചെറിയാന്‍ ബന്ധുക്കള്‍ എന്നോട് പലതവണ പറയുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുന്നില്ല. എന്നെപ്പോലെ അവള്‍ക്ക് പോകാന്‍ ആരുമില്ലെന്ന് ലിജിയ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘കാല്‍മുട്ടിലെ വേദന കാരണം എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയില്ല. എനിക്ക് എല്ലാ ദിവസവും 1000 ഇഷ്ടികകള്‍ ചുമക്കണം (ഓരോ ഇഷ്ടികയ്ക്കും 2.5 കിലോ ഭാരം), ഇത്തരത്തില്‍ ചുമട് എടുത്താല്‍ എനിക്ക് 100 ടാക്ക ലഭിക്കും. എനിക്ക് ഇപ്പോള്‍ തണുപ്പും പനിയും അനുഭവപ്പെടുന്നുണ്ട്, പക്ഷേ വിശ്രമിക്കാന്‍ കഴിയില്ല. എനിക്കും മുനിയയ്ക്കും വേണ്ടി ജോലി എടുത്തേ മതിയാകൂ.

എന്റെ മകന് ഒരു വയസ്സുള്ളപ്പോള്‍ എന്റെ ഭര്‍ത്താവ് രണ്ടാമത്തെ ഭാര്യ മുനിയയെ കൊണ്ടുവന്നു. നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേ മുറിയില്‍ താമസിക്കുന്നത് കാണുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുക..! ഞാന്‍ അവളെ വളരെയധികം വെറുത്തു! പത്ത് വര്‍ഷം മുമ്പ് ഒരു ബസ് അപകടത്തില്‍ എന്റെ ഭര്‍ത്താവ് മരിച്ചു, മുനിയയ്ക്ക് കാലുകള്‍ നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഈ കടന്നു പോയ വര്‍ഷങ്ങളില്‍ ഞാന്‍ മുനിയയെ പരിപാലിക്കുന്നു, ഞാന്‍ സമ്പാദിക്കുന്നതെന്തും ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി ചെലവഴിക്കുന്നു. മുനിയയെ എന്റെ വീട്ടില്‍ നിന്ന് വലിച്ചെറിയാന്‍ ബന്ധുക്കള്‍ എന്നോട് പലതവണ പറയുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുന്നില്ല. എന്നെപ്പോലെ അവള്‍ക്ക് പോകാന്‍ ആരുമില്ല. എന്റെ ഏക മകന്‍ ഒരിക്കലും എന്നെ കാണാന്‍ വരുന്നില്ല. ഉപേക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് എനിക്ക് നന്നായി അറിയാം ‘-

ലിജിയ (50)

Exit mobile version