അന്ന് ലക്ഷപ്രഭു, പൊടുന്നനെ പാപ്പരായി; അമ്മ ജീവനൊടുക്കി! പെങ്ങള്‍ പിണങ്ങിപ്പോയി, ‘അച്ഛനും മരിച്ചുവെന്ന് കരുതിക്കോളൂ’ ഉപദേശം തന്ന് ആളും നാടുവിട്ടു; ജീവിതം കരയ്ക്കടുപ്പിക്കാന്‍ സൈക്കിളില്‍ കാപ്പി വില്‍പ്പനയുമായി ഈ എന്‍ജിനീയര്‍

Vishnu life story | Bignewslive

തൃശ്ശൂര്‍: ലക്ഷപ്രഭുവായി ജനിച്ച് ജീവിച്ച് പൊടുന്നനെ പാപ്പരായി മാറിയാല്‍ എന്തായിരിക്കും അവസ്ഥ..? ആ നിമിഷങ്ങള്‍ എങ്ങനെയാണ് സ്വന്തം ജീവിതത്തില്‍ നിന്നും കാണിച്ചു തരികയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു. ഇപ്പോള്‍ ജീവിതം കരയ്ക്കടുപ്പിക്കാന്‍ സൈക്കിളില്‍ കാപ്പി വില്‍പ്പന നടത്തുകയാണ് ഈ ചെറുപ്പക്കാരന്‍. 2010 ലെ പുതുവര്‍ഷ ദിനത്തിലാണ് അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്ന വിഷ്ണു ഏകനായത്.

പാപ്പരായതോടെ വിഷം സഹിക്കാനാകാതെ അമ്മ ജീവനൊടുക്കി, പെങ്ങളാകട്ടെ കുടുംബത്തോട് പിണങ്ങിപ്പോയി, അച്ഛന്‍ വിഷം താങ്ങാനാവാതെ നാടുവിട്ടു. ഇതോടെയാണ് സങ്കടം ഉള്ളിലൊതുക്കി വിഷ്ണു വിധിയോട് പോരാടാന്‍ തുടങ്ങിയത്. തകര്‍ന്ന് നില്‍ക്കുന്ന വിഷ്ണുവിനോട് ഒരാള്‍ ചോദിച്ചു എന്ത് സഹായമാണ് വേണ്ടത് ഒരു പഴയ സൈക്കിളും ചെറിയ കെറ്റിലും എന്നായിരുന്നു മറുപടി. 12 വര്‍ഷം മുന്‍പ് കിട്ടിയ അതേ സൈക്കിളിലാണ് ഇന്നും തൃശ്ശൂരിലെ നഗരത്തില്‍ രാത്രിയില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് 36കാരനായ വിഷ്ണു ജീവിതം മുന്‍പോട്ട് നീക്കുന്നത്.

വ്യോമസേനയില്‍നിന്ന് വിരമിച്ച സത്യശീലന്‍ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖ പദവികളിലുമിരുന്നു. ചിട്ടിക്കമ്പിനിയില്‍നിന്ന് പിരിഞ്ഞ് എറണാകുളം കലൂരില്‍ െഎ.ടി. കമ്പനി ആരംഭിച്ചതോടെയായിരുന്നു തകര്‍ച്ചയുടെ തുടക്കം. അക്കാലത്താണ് തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് വിഷ്ണു ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നത്. പഠനത്തിനിടെ കുടുംബം തകരുന്നതറിഞ്ഞില്ല.

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ മരണം പൂണെയില്‍; മരിച്ചത് 52കാരനായ പാലക്കാട് സ്വദേശി

ഇതിനിടെയായിരുന്നു അമ്മയുടെ ആത്മഹത്യ. പെങ്ങള്‍ പിണങ്ങിയും പോയി. പിന്നീട് 2005-ല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവര്‍ഷം കോയമ്പത്തൂരില്‍ ജോലി ചെയ്തു. 2009-ല്‍ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റന്‍ വീടും പറമ്പും ജപ്തിയുടെ വക്കിലായി. ഇതോടെ അച്ഛനും നാടുവിട്ടു. നാടുവിട്ട അച്ഛന്‍ പറഞ്ഞത് ഇന്നും കാതിലുണ്ട്- ‘നിന്നെ നന്നായി വളര്‍ത്തി. ജോലി കിട്ടാനുള്ള പഠിപ്പും തന്നു. നല്ല വ്യക്തിയായി ജീവിക്കുക. അച്ഛനും മരിച്ചുവെന്ന് കരുതുക.’ അച്ഛന്‍ നാടുവിട്ടശേഷം വിഷ്ണു സൈക്കിളില്‍ കാപ്പിവിറ്റു. തെരുവില്‍ കിടന്നുറങ്ങി.

പകല്‍ ഹോട്ടലുകളില്‍ ജോലിചെയ്തു. 2013-ല്‍ വീണ്ടും കോയമ്പത്തൂരിലെത്തി. ബഹുരാഷ്ട്ര കമ്പനിയില്‍ നല്ല ശമ്പളത്തില്‍ രണ്ടുവര്‍ഷം ജോലിചെയ്തു. അതിനിടെയാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി നാട്ടിലേക്ക് വിളിച്ചത്. ജോലി രാജിവെച്ച് നാട്ടിലെത്തി. പാര്‍ട്ടി സഹായിച്ചില്ലെന്ന് മാത്രമല്ല, കൈയിലുണ്ടായിരുന്ന പണവും പോയി. വീണ്ടും സൈക്കിളില്‍ ചുക്കുകാപ്പിവില്‍പ്പന തുടങ്ങുകയായിരുന്നു.

നിലയ്ക്കാതെ ജാനകി-നവീന്‍ ഓളം; വിദ്വേഷ പ്രചരണങ്ങളെയും തള്ളി ബിബിസി വൈറല്‍ പട്ടികയില്‍ ഇടംപിടിച്ച് റാസ്പുടിന്‍ ഡാന്‍സ്

ചെമ്പുക്കാവില്‍ വാടക ഫ്‌ലാറ്റിലാണ് ഇപ്പോള്‍ വിഷ്ണു താമസം. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. വൈകീട്ട് ഏഴുമുതല്‍ തൃശ്ശൂര്‍ നഗരമൊട്ടുക്കും സൈക്കിളില്‍ കറങ്ങി വില്‍പ്പന നടത്തി, വെളുപ്പിന് നാലിന് എത്തി ഉറങ്ങും. ഇതിനിടെ ഡിസൈനിങ് ചെയ്ത് നല്‍കുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനലുണ്ട്. ഫ്‌ലാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണിപ്പോള്‍. ഒറ്റത്തടിയായി ജീവിതം മുന്‍പോട്ടു കൊണ്ടുപോവുകയാണ് വിഷ്ണു ഇപ്പോള്‍.

എന്തുനേടി എന്ന ചോദ്യത്തിന് വിഷ്ണുവിന്റെ മറുപടി ഇങ്ങനെ;

‘ജോലി കിട്ടി സന്പാദിക്കാനാകുന്നതിലേറെ കൈയിലുണ്ട്. നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും. ഒഴിവുസമയത്ത് വരച്ച പെയിന്റിങ്ങുകള്‍ക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ട്. ഹ്രസ്വചിത്രം ഉള്‍പ്പെടെ 15 എണ്ണങ്ങളില്‍ സംവിധായകനും സഹായിയും കലാസംവിധായകനും ആയി. ചില ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോള്‍ ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.

Exit mobile version