സമ്മതിദാനം രേഖപ്പെടുത്താന്‍ സൈക്കിളില്‍ എത്തി നടന്‍ വിജയ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Actor Vijay | Bignewslive

ചെന്നൈ: തന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ സൈക്കിളില്‍ എത്തി ഇളയദളപതി വിജയ്. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരം സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

അതേസമയം, താരത്തിന്റെ ഉറച്ച നിലപാടിന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. യഥാര്‍ത് പൗരനെന്നാണ് അദ്ദേഹത്തെ സോഷ്യല്‍മീഡിയ ഒന്നടങ്കം വാഴ്ത്തുന്നത്.

Exit mobile version