ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് താരം തീപ്പെട്ടി ഗണേശ (കാര്‍ത്തിക്) ന്റെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് നടന്‍ രാഘവാ ലോറന്‍സ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ഡൗണ്‍ സമയത്ത് ഗണേശിന് ആവശ്യമായ സഹായങ്ങളും താരം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണശേഷം അദ്ദേഹം കുടുംബത്തിന് താങ്ങാവുന്നത്.
ഈ വര്‍ഷത്തെ പഠനച്ചെലവും പിന്നീട് കുട്ടികളുടെ ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി തന്നെ കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് രാഘവാ ലോറന്‍സ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീപ്പെട്ടി ഗണേശന്‍ അന്തരിച്ചത്. ബില്ല 2, റെനിഗുണ്ട, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രാജാജി ആശുപത്രിയില്‍ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ലോക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഗണേശനെ നടന്‍ ലോറന്‍സ് സഹായിച്ചിരുന്നു. 2019ല്‍ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശന്‍ അവസാനം പ്രത്യക്ഷപ്പെട്ടത്.
நடிகர் 'தீப்பெட்டி' கணேசன் இன்று காலை இறைவனடி சேர்ந்தார் என்ற செய்தியை கேள்விப்பட்டு மிகுந்த அதிர்ச்சி அடைந்தேன்….
Posted by Raghava Lawrence on Monday, 22 March 2021
