ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി രാഘവ ലോറന്‍സിന്റെ ‘ലക്ഷ്മിബോംബ്’

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി രാഘവ ലോറന്‍സിന്റെ ‘ലക്ഷ്മിബോംബ്’. അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് ഡിസ്‌നിപ്ലസും ഹോട്ട്സ്റ്റാറുമായുള്ള അവസാനഘട്ട ചര്‍ച്ചകളിലാണ് അക്ഷയ്കുമാര്‍. നേരത്തേ ചിത്രം മെയ് 22ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

രാഘവ ലോറന്‍സിന്റെ ഹിറ്റ് ചിത്രമായ ‘കാഞ്ചന’യുടെ ഹിന്ദി പതിപ്പാണ് ‘ലക്ഷ്മിബോംബ്’. എഡിറ്റിങ്, പശ്ചാത്തലസംഗീതം മിക്സിങ് എന്നിവ അടക്കമുള്ള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ചിത്രം ജൂണില്‍ ഓണ്‍ലൈനായി കാഴ്ചക്കാരിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തക്ര# ലക്ഷ്യമിടുന്നത്.

ലോക്ക് ഡൗണില്‍ മെയില്‍ അവസാനിക്കുമെങ്കിലും തീയ്യേറ്ററുകള്‍ തുറക്കാന്‍ വൈകിയേക്കുമെന്ന സാധ്യത പരിഗണിച്ചുകൂടിയാണ് ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ ഒരുങ്ങിയതിനെ തുടര്‍ന്ന് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തീയ്യേറ്റര്‍ ഉടമകള്‍. ജ്യോതികയെ നായികയാക്കി സൂര്യ നിര്‍മ്മിച്ച ‘പൊന്മകള്‍ വന്താല്‍’ ആണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

Exit mobile version