കാശ്മീരില്‍ വാഹനാപകടം; ഏഴ് മരണം, മൂന്നു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സുജന്‍ദാറിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ റെസായി ജില്ലയിലാണ് അപകടമുണ്ടായത്.

അമിതഭാരം കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്നും തെന്നിമറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Exit mobile version