തല മുണ്ഡനം ചെയ്ത് സന്യാസ വേഷത്തില്‍ ധോണി; ബുദ്ധമതം സ്വീകരിച്ചുവെന്ന് വ്യാപക പ്രചരണം, വസ്തുത ഇങ്ങനെ

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബുദ്ധമത വിശ്വാസം സ്വീകരിച്ചെന്ന പ്രചരണമാണ് കഴിഞ്ഞ് ദിവസങ്ങളില്‍ തകൃതിയായി നടക്കുന്നത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിലെ വസ്തുതയാണ് പുറത്ത് വരുന്നത്. തല മുണ്ഡനം ചെയ്ത് ബുദ്ധമത വേഷത്തിലുള്ള ധോണിയുടെ ചിത്രമുപയോഗിച്ചാണ് പ്രചാരണം നടത്തി വരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ചിത്രം പുറത്തുവിട്ടത്. ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ബുദ്ധമതം സ്വീകരിച്ചു. ബുദ്ധം ശരണം ഗച്ഛാമി. അന്തര്‍ദേശീയ ബുദ്ധിസ സേനയുടെ ഭാഗത്ത് നിന്നും ശുഭാശംസകള്‍ എന്നാണ് തല മൊട്ടയടിച്ച ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്.

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് ലഭിക്കുന്ന വിവരം. സന്ന്യാസിയുടെ രൂപത്തിലുള്ള ധോണിയുടെ ചിത്രം ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയതാണ്. ക്രിക്കറ്റ് താരങ്ങളുടെ പുതിയ അവതാരമെന്ന നിലയിലുള്ള ഈ ചിത്രം. ഈ ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് വസ്തുതാപരമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

Exit mobile version