ക്ഷേത്രത്തിനകത്ത് നിന്ന് വെള്ളം കുടിച്ചതിന് മുസ്ലീം ബാലന് ക്രൂര മര്‍ദനം; സംഭവം ഉത്തര്‍പ്രദേശില്‍

ഗാസിയാബാദ്: ക്ഷേത്രത്തിനകത്ത് നിന്ന് വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ബാലന് ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശ്രീരംഗി നന്ദന്‍ യാദവ് എന്ന വ്യക്തിയാണ് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വീഡിയോയില്‍ ശ്രീരംഗി നന്ദന്‍ ബാലന്റെ കൈ തിരിച്ചുവച്ച് പേര് ചോദിക്കുകയും ആസിഫ് എന്നു പറഞ്ഞപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.

വീഡിയോ വൈറലായതോടെ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. സംഭവത്തില്‍ ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ശീരംഗി നന്ദനെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് പോലീസ് അറിയിച്ചു.

Exit mobile version