കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 103കാരി: വാക്‌സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീയായി ജെ കാമേശ്വരി

ബംഗളൂരു: കോവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി 103കാരി ജെ കാമേശ്വരി. ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് കാമേശ്വരിയെന്ന് ബംഗളൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മാര്‍ച്ച് 1നാണ് കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ടം ആരംഭിച്ചത്. ഇതുവരെ രാജ്യത്താകമാനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലുടനീളെ വാക്‌സിന്‍ സ്വീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

45നും 60നും മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. 7113801 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്.

3851808 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചു. രാജ്യവ്യാപകായി കൊവിഡ് വാക്‌സിനേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Exit mobile version