താടിയില്‍ വന്‍ വര്‍ധനവ്, ജിഡിപിയില്‍ ഇടിവും; മോഡിയുടെ അഞ്ച് ചിത്രവുമായി താരതമ്യപ്പെടുത്തി ശശി തരൂര്‍

Shashi Tharoor | Bignewslive

ന്യൂഡല്‍ഹി; രാജ്യത്തിന്റെ ജിഡിപിയില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയുമായി താമതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് തരൂര്‍ വിമര്‍ശിക്കുന്നു.

മോഡിയുടെ അഞ്ച് ചിത്രം പങ്കുവെച്ചാണ് തരൂര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു.

വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍ നിന്നു വ്യക്തമായെന്നും തരൂര്‍ വ്യക്തമാക്കി. 2017 മുതലുള്ള മോഡിയുടെ ചിത്രങ്ങളാണ് പങ്കിട്ടത്.

Exit mobile version