ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; കോവിഡ് കാലത്തും സമ്പന്നരുടെ എണ്ണത്തിൽ വർധനവ്

ambani and adani

ന്യൂഡൽഹി: ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തി ഇന്ത്യ. ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാരുടെ എണ്ണം 209 പേരുണ്ട്. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്.

ഗൗതം അദാനി(48ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

Exit mobile version