പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാള്‍, മാതൃകയെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണ്, മാതൃകയാക്കാവുന്ന ഗുണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

നേരത്തെ രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചിരുന്നു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകള്‍ വിവരിക്കവേയാണ് മോഡി വികാരദീനനായത്.

അതേസമയം, ഗുലാം നബി ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ഉയര്‍ന്നിരുന്നു.
എന്നാല്‍ അത്തരം പ്രചാരണങ്ങളെ തള്ളി ഗുലാം നബി തന്നെ രംഗത്ത് എത്തിയിരുന്നു. ഞാന്‍ പാര്‍ലമെന്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തില്‍ നിന്നല്ല. ബിജെപിയില്‍ ചേരാനാണെങ്കില്‍ അത് വാജ്‌പേയിയുടെ കാലത്ത് തന്നെ ആകാമായിരുന്നുവെന്നായിരുന്നു ഗുലാം നബി വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, ജമ്മുകശ്മീരിലും പുറത്തും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version