ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

മുംബൈ: ലോക്‌സഭ എംപിയെ മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദാദ്ര ആന്റ് നാഗര്‍ ഹവേലി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മോഹന്‍ ,2019ല്‍ പാര്‍ട്ടി വിട്ടിരുന്നു. 2004മുതല്‍ ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. 58കാരനായ മോഹന്‍ സ്വതന്ത്രനായാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.


സൗത്ത് മുംബൈയിലെ സീ ഗ്രീന്‍ മറൈന്‍ ഡ്രൈവ് ഹോട്ടലിലാണ് എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Exit mobile version