ബ്രിട്ടനില്‍ മൂന്ന് മന്ത്രിമാര്‍ക്കും 56 എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണം

ലണ്ടന്‍ : ബ്രിട്ടനില്‍ മൂന്ന് ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും 56 എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണം. ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്‌സ് ആന്‍ഡ് ഗ്രീവന്‍സ് സ്‌കീമിന് (ICGS) കീഴിലാണ് പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലൈംഗികച്ചുവയോടെയുള്ള പെരുമാറ്റം മുതല്‍ ഗുരുതരമായ തെറ്റുകള്‍ വരെ ചെയ്തവരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആരോപണ വിധേയരായ എംപിമാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പതിനഞ്ച് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് യോക്‌ഷെയറില്‍ നിന്നുള്ള എംപി ഇമ്രാന്‍ ഖാന്‍ രാജി വച്ചതിനെ പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. ടോറി എംപി ഡേവിഡ് വാര്‍ബര്‍ട്ടണെയും ലൈംഗിക ആരോപണക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അംഗത്തിന് കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്. മുമ്പത്തേപ്പോലെ അല്ല ഇപ്പോള്‍ കാര്യങ്ങളെന്നും ലൈംഗിതകയ്ക്കായി പദവി ദുരുപയോഗം ചെയ്യുന്നവരോ അഴിമതിക്കാരോ ആയവരുണ്ടെങ്കില്‍ നടപടി ഉടന്‍ വേണമെന്നും ഗവണ്‍മെന്റ് വക്താവ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു.

Exit mobile version