കര്‍ഷകരെ ദ്രോഹിക്കുന്ന നിയമം: കോണ്‍ഗ്രസ് കാര്‍ഷിക നിയമം ചവറ്റുകൊട്ടയിലെറിയും; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

പാക്കിസ്ഥാനിലും ചൈനയിലും പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമയമുണ്ടെന്നും എന്നാല്‍ സമരം നടത്തുന്ന കര്‍ഷകരെ കാണാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമര്‍ശനം. ”ജയ് ജവാന്‍, ജയ് കിസാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തി 10 ദിവസം പ്രചാരണം നടത്തുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.

കര്‍ഷകരാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത്. സമരജീവികളെന്ന് വിളിച്ച് കര്‍ഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കര്‍ഷകരെ അവര്‍ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനാവില്ല. കര്‍ഷകരുടെ ഹൃദയവും അവര്‍ ചെയ്യുന്ന ജോലിയും എക്കാലത്തും രാജ്യത്തിനു വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു. കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു.

Exit mobile version