ബ്യൂട്ടി പാർലറിൽ നിന്നും ഫേഷ്യൽ ചെയ്തു; മുഖമാകെ പൊള്ളിയടർന്നു; തിളച്ച എണ്ണ മുഖത്തൊഴിച്ചത് പോലെയെന്ന് ബിനിത; ദാരുണസംഭവം

ഗുവാഹത്തി: സഹോദരിയുടെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ബ്യൂട്ടി പാർലറിലെത്തി ഫേഷ്യൽ ചെയ്യുന്നതിനിടെ യുവതിയുടെ മുഖം പൊള്ളിയടർന്നു. ആസാമിലെ ഗുവാഹത്തി സ്വദേശിനിയായ ബിനിത നാഥ് എന്ന യുവതിക്കാണ് ദാരുണഅനുഭവം ഉണ്ടായത്.

ഉന്നത പഠനത്തിനായി ഇറ്റലിയിൽ താമസമാക്കിയ ബിനിത ഭർത്തൃസഹോദരിയുടെ വിവാഹച്ചടങ്ങുകൾക്കായാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്. വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്കായാണ് സിൽച്ചാറിലെ ഒരു ബ്യൂട്ടിപാർലറിലെത്തിയത്. എന്നാൽ ഫേഷ്യൽ ചെയ്യുന്നതിന് മുന്നോടിയായി യി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് വീഡിയോ വഴി ബിനിത തന്നെയാണ് പങ്കുവച്ചത്. കുറച്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു തന്റെ അവസാന ബ്യൂട്ടി പാർലർ സന്ദർശനമെന്നും അതു തന്റെ വിവാഹത്തിനായി മാത്രമായിരുന്നു എന്നും ബിനിത ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
ലിങ്ക് റോഡിലെ ‘ശാരദ’ എന്ന ബ്യൂട്ടിപാർലറാണ് യുവതി സന്ദർശിച്ചത്.

‘വിവാഹശേഷം ഇതാദ്യമായാണ് ഒരു ബ്യൂട്ടിപാർലറിലെത്തുന്നത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ഇപ്പോൾ ഫേഷ്യൽ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാർലർ സന്ദർശിച്ചത്. ‘ഡീറ്റാൻ ഫേഷ്യൽ’ ആണ് നല്ലതെന്നും അവർ നിർദേശിച്ചു. മുഖത്ത് രോമങ്ങളുള്ളത് വാക്‌സ് ചെയ്‌തോ ത്രെഡ് ചെയ്‌തോ നീക്കാമെന്ന നിർദേശം അവർ നൽകിയപ്പോൾ ഞാൻ വിസമ്മതിച്ചു ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയിൽ പുളഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.മുഖത്ത് ഐസ് ബാഗ് വച്ചു എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു’. പൊള്ളിയ പാടുകളുള്ള മുഖം കാട്ടി വീഡിയോയിൽ ബിനിത പറയുന്നു. പാർലർ ഉടമകൾ തീർത്തും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് ആരോപണം.

This is a disturbing post I know. I had come to India recently to attend sis-in-law's marriage and hence visited a…

Posted by Binita Nath on Friday, 29 January 2021

മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമയുമായി ബന്ധപ്പെട്ട് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാൽ തന്നോട് ഖേദം പ്രകടനം നടത്തുന്നത് പോയിട്ട് ഒന്നു പ്രതികരിക്കാൻ പോലും അവർ തയ്യാറായില്ലെന്നും ബിനിത പറയുന്നു. മുഖത്തെ പൊള്ളലിന് സഹായവും വേണ്ടി വന്നു.പൊള്ളലേറ്റത് തന്നെയെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. മരുന്നുകൾ പുരട്ടുന്നുണ്ടെന്നും പാടുകൾ മായാൻ കാലതാമസം ഉണ്ടാകുമെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് ബ്യൂട്ടി പാർലറിനെതിരെ ഇവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബ്യൂട്ടി പാർലർ ഉടമകളിലൊരാളായ ദീപ് ദേബ് റോയ് രംഗത്തെത്തിയിരുന്നു. ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് അത്യധികം വേദനയും ഖേദവും ഉണ്ടെന്നായിരുന്നു പ്രതികരണം.

Exit mobile version