കർഷക സമരം തീവ്രമാകുന്നു; ഇന്റർനെറ്റ് സർവീസ് വിഛേദിച്ച് കേന്ദ്ര സർക്കാർ

Farmers | india news

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിൽ സിംഘു, സിക്രി, ഗാസിപ്പൂർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് സർക്കാർ. 29ന് രാത്രി 11 മുതൽ 31 ന് രാത്രി 11 വരെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സിംഘു, സിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലും ദേശീയ തലസ്ഥാനപ്രദേശത്തിന്റെ സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മുതൽ ജനുവരി 31 ന് 11 മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ നീക്കം നടത്തുകയും പ്രദേശത്തുനിന്ന് കർഷകർ പിരിഞ്ഞു പോകണമെന്ന് നാട്ടുകാർ എന്ന് അവകാശപ്പെടുന്നവർ ആവശ്യപ്പെട്ടതിനും പിന്നലെയാണ് നടപടി.

നേരത്തെ സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കർഷകർ കൂട്ടത്തോടെ എത്തിയിരുന്നു. ഇതേ തുടർന്ന് അതിർത്തികളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്‌

Exit mobile version