തരൂരും സർദേശായിയും വിനോദ് ജോസും ഉൾപ്പടെ എട്ട് പേർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്; പാർലമെന്റിൽ വിവാദമായേക്കും

ന്യൂഡൽഹി: എംപി ശശി തരൂരിനും മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായിക്കും വിനോദ് ജോസിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് നോയ്ഡ പോലീസിന്റെ വിശദജീരണം.

കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനൊപ്പം റിപ്പോർട്ടർമാർക്കു എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകർ ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും കാരവാൻ എഡിറ്റർ പറഞ്ഞു.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

അതേസമയം, ഇന്ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരും എംപിയുമടക്കമുള്ളവർക്ക് എതിരെ കേസെടുത്തത് വലിയ രാഷ്ട്രീയ കോലാഹലമായി മാറാൻ സാധ്യതയുണ്ട്.

Exit mobile version