ടീം ഇന്ത്യയെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, നന്ദിയറിയിച്ച് മോഡി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നരേന്ദ്രമോഡിക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ട്വീറ്റ് ചെയ്തു. മോറിസണിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മോഡിയും ട്വീറ്റ് ചെയ്തു.


‘ഓസ്‌ട്രേലിയയിലെ മഹത്തായ പരമ്പര വിജയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നരേന്ദ്ര മോഡിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറ്റവും മികച്ച ടീമുകളും ഏറ്റവും മികച്ച കളിക്കാരും തമ്മിലുള്ള കഠിനമായ പോരാട്ടമായിരുന്ന ഇത്. ടിം പെയ്‌നിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ആശ്വാസ വചനങ്ങള്‍ അറിയിക്കുന്നു. അവര്‍ തിരിച്ചുവരും”-സ്‌കോട്ട് മോറിസണ്‍ ട്വീറ്റ് ചെയ്തു.

മോറിസണിന്റെ ട്വീറ്റിന് മറുപടിയായി മോഡി നന്ദി അറിയിച്ചു കൊണ്ട് ഇങ്ങനെ റീട്വീറ്റ് ചെയ്തു.
‘നന്ദി, സ്‌കോട്ട് മോറിസണ്‍, വളരെ ആവേശകരമായ സീരീസായിരുന്നു ഇത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കളത്തില്‍ എതിരാളികളും പുറത്ത് നല്ല പങ്കാളികളുമാണ്” -മറുപടിയായി മോഡി റീട്വീറ്റ് ചെയ്തു.

Exit mobile version