ഓസീസിനെതിരെ തകര്‍പ്പന്‍ ജയം; ടീം ഇന്ത്യക്ക് അഞ്ചുകോടി ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ കീഴടക്കിയ ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ് നല്‍കുമെന്ന് ബിസിസിഐ. തകര്‍പ്പന്‍ വിജയം നേടിയ ടീമിന് ഉടന്‍ തന്നെ ബോണസ് തുക സമ്മാനിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

‘ഓസ്ട്രേലിയയില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും
പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍’ ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.

ട്വന്റി 20യുടെ ആവേശത്തിലേക്ക് നീങ്ങിയ അവസാന ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

ഇതിനു മുമ്പ് 2018-19 പരമ്പരയിലായിരുന്നു ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി പരമ്പര ജയിക്കാന്‍ കഴിഞ്ഞത്. 1988ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ബ്രിസ്ബനില്‍ ഒരു ടെസ്റ്റ് മാച്ച് തോല്‍ക്കുന്നത്.

Exit mobile version