അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; വഴിതെറ്റിയതെന്ന് വിശദീകരണം

india china army men

ശ്രീനഗർ: ഇന്ത്യാ-ചൈന അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കന കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന. ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് സൂചന. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞവർഷം ഒക്ടോബറിൽ ലഡാക്കിലെ ദെംചോക്ക് മേഖലയിൽനിന്ന് ഒരു പീപ്പിൾ ലിബറേഷൻ ആർമി സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടിയിരുന്നു. പിന്നീട് അദ്ദേഹത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചയച്ചിരുന്നു.

Exit mobile version