താജ്മഹലിന് മുന്‍പില്‍ കാവിക്കൊടി നാട്ടിയും ശിവ സ്‌തോത്രങ്ങള്‍ ചൊല്ലിയും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍; നാല് പേര്‍ അറസ്റ്റില്‍

Rss Flag | Bignewslive

ആഗ്ര: താജ്മഹലിന് മുമ്പില്‍ കാവിക്കൊടി വീശുകയും ശിവ സ്‌തോത്രങ്ങള്‍ ചൊല്ലുകയും ചെയ്ത സംഭവത്തില്‍ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താജ്മഹല്‍ പരിസരത്ത് മതപരമോ മറ്റുപ്രചാരണ പരിപാടികള്‍ക്കോ അനുമതിയില്ല. ഈ സാഹചര്യത്തില്‍ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ താജ്മഹലിലേക്കെത്തുന്ന സന്ദര്‍ശകരെ ദേഹപരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കള്‍ക്ക് കാവിക്കൊടിയുമായി പ്രവേശിക്കാന്‍ സാധിച്ചതെന്നാണ് അധികൃതരുടെ വാദം. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കള്‍ കാവിക്കൊടി വീശുന്ന വീഡിയോയും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂര്‍ ഉള്‍പ്പെടെയുള്ള നാല് യുവാക്കളാണ് അറസ്റ്റിലായത്. നാല് പ്രതികള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് താജ്ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര ത്രിപാതി പ്രതികരിച്ചു.

Exit mobile version