കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധം; ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം

Seat Belt | India News

ന്യൂഡൽഹി: രാജ്യത്ത് ഇനി കാറിലെ മുൻസീറ്റ് യാത്രക്കാർക്കും എയർ ബാഗ് നിർബന്ധം. പുതിയ തീരുമാനം കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം.

പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർ ബാഗോടുകൂടിയാണ് നിർമ്മിക്കേണ്ടത്.

ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയർബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നുണ്ട്. ബന്ധപ്പെട്ടവർക്ക് ഒരുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം.

2019 ജൂലായ് മുതൽ ഡൈവറുടെ ഭാഗത്ത് എയർ ബാഗ് നിർബന്ധമാക്കിയിരുന്നു.

Exit mobile version