കേരളത്തിലെ കൊവിഡ് വൈറസിലും ജനിതകമാറ്റം കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദേശവുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍, കൂടുതല്‍ ഗവേഷണം നടക്കുന്നു

kk shailaja teacher | Bignewslive

കോഴിക്കോട്: കേരളത്തിലെ കൊവിഡ് വൈറസിലും ജനിതകമാറ്റം സംഭവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഗവേഷണങ്ങളിലാണ് ജനിതകമാറ്റം സംഭവിച്ചതെന്ന് മന്ത്രി അറിയിക്കുന്നു. അതേസമയം, ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടു പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍നിന്നെത്തി കൊവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.

മന്ത്രിയുടെ വാക്കുകള്‍;

‘കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കൊവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യുകെയില്‍നിന്ന് വന്ന എട്ടു പേര്‍ പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്.’

Exit mobile version