തെലങ്കാനയില്‍ സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു; ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്ന് താരത്തിന്റെ പ്രതികരണം

Sonu Sood | Bignewslive

തെലങ്കാനയില്‍ ബോളിവുഡ് താരം സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. താരാരാധനയില്‍ പ്രിയതാരങ്ങള്‍ക്ക് വേണ്ടി അമ്പലം പണിയുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമൊന്നുമല്ല. തമിഴ്‌നാട്ടില്‍, ജയലളിത, എം.ജിആര്‍, ഖുശ്ബു തുടങ്ങിയവരുടെ പേരില്‍ അമ്പലം പണിതിട്ടുണ്ട് ആരാധകര്‍. ഇതിനി പിന്നാലെയാണ് മറ്റൊരു താര ക്ഷേത്രം കൂടി പിറവി കൊണ്ടിരിക്കുന്നത്. അതും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരത്തിന് വേണ്ടി.

കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഡബ്ബ താന ഗ്രാമത്തില്‍ അമ്പലം പണിതത്. അതേസമയം, ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. ചിരഞ്ജീവി നായകനായ ആചാര്യയാണ് സോനു സൂദിന്റെ പുതിയ തെലുങ്കു ചിത്രങ്ങളിലൊന്ന്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സോനു സൂദ് എത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ നാട്ടിലെത്തിക്കാന്‍ വണ്ടി ഇറക്കിയും പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചും ജീവിതത്തിലെ ഹീറോ ആണെന്ന് സോനു തെളിയിച്ചിരുന്നു.

Exit mobile version