ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തനംതിട്ട ഇലവുങ്കലില്‍ വച്ചായിരുന്നു നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്. അപകടത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Exit mobile version