5ജി സ്പ്രക്ട്രം ലേലം ടെലികോം കമ്പനികളുടെ കടം വര്‍ധിപ്പിക്കും; കമ്പനികള്‍ അടക്കേണ്ടത് 3 ലക്ഷം കോടി രൂപയുടെ കടം

5G Spectrum | bignewslive

ഈ വര്‍ഷം സെപ്റ്റംബറിലാണ് ടെലികോം കമ്പനികളുടെ കടം 3 ലക്ഷം കോടി രൂപയായി ഉയര്‍ന്നത്. 3.92 ലക്ഷം കോടി രൂപയുടെ സ്പ്രക്ട്രം ലേലത്തില്‍ വെക്കുമ്പോള്‍, വീണ്ടും കടം എടുക്കാതെ കമ്പനികള്‍ക്ക് നിവൃത്തിയില്ല. ”എല്ലാ ടെലികോം കമ്പനികളും പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കും. പക്ഷേ പണം കടമെടുക്കാതെ ഈ സമയത്ത് അവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കടം നല്‍ക്കുന്നതിനെ പറ്റി ബാങ്കുകള്‍ കൂടുതല്‍ ആലോചിക്കണം”. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജ്ഞയ് ഭട്ടാചാര്യ പറഞ്ഞു.

2020 സെപ്റ്റംബറില്‍, ഭാരതീ എര്‍ടെല്‍ 1.29 ലക്ഷം കോടി രൂപയുടെ കടവും, വോഡാഫോണ്‍ ഐഡിയ 1.7 ലക്ഷം കോടി രൂപയുടെ കടവും സര്‍ക്കാരിന് നല്‍കാന്‍ ഉണ്ടായിരുന്നു. നിലവില്‍ റിലൈന്‍സ് ജിയോ മാത്രമാണ് ലാഭകരമായ രീതിയില്‍ മുന്നോട്ട് പോകുന്നത്. ബാങ്കുകള്‍ പറയുന്നത് ടെലികോം കമ്പനികള്‍ക്ക് മുന്‍കൂട്ടി അടയ്ക്കാന്‍ കഴിയുന്ന പണം കുറവാണെങ്കിലും, ബാക്കി തുക വരുന്ന 16 വര്‍ഷത്തില്‍ അടച്ച് തീര്‍ത്താല്‍ മതിയാവും.

ഇത് ഒന്ന് മുതല്‍ ഒന്നര ലക്ഷം കോടി രൂപ വരെയാകാം. പക്ഷേ ഇതിന് ശക്തമായ ഉറപ്പ് കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. സെപ്റ്റംബര്‍ 30ന് അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തില്‍ എയര്‍ടെലിന് 763.20 കോടി രൂപയുടെയും, വി.ഐ.ക്ക് 7218 കോടി രൂപയുടെയും നഷ്ടമുണ്ടായി. എയര്‍ടെല്‍ ഒഴികെയുള്ള ഒരു കമ്പനിക്കും രണ്ടക്ക വരുമാനം പോലും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല

Exit mobile version