സിനിമാ നടിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോ കോളും അശ്ലീല വീഡിയോയും അയച്ച് യുവാവ്; നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

Whatsapp | India news

മുംബൈ: വാട്‌സ്ആപ്പിലൂടെ സിനിമാനടിക്ക് അശ്ലീല വീഡിയോ കോൾ വന്ന സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. താരം തന്നെ നേരിട്ടെത്തി പോലീസിൽ പരാിത നൽകുകയായിരുന്നു. മുംബൈ വെർസോവ പോലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ എഫ്‌ഐആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സിനിമ നടിയായ യുവതിക്ക് വാട്‌സ്ആപ്പിൽ അശ്ലീല വീഡിയോ കോൾ വന്നത്. തുടർച്ചയായി രണ്ടുതവണ കോൾ വന്നെങ്കിലും യുവതി കോൾ എഠുത്തിരുന്നില്ല. തുടർന്ന് മൂന്നാംതവണയും കോൾ എടുത്തപ്പോഴാണ് ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. മൊബൈൽ നമ്പറിനൊപ്പം ബ്രിട്ടനിലെ കൺട്രി കോഡ് ആണ് ഉണ്ടായിരുന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

അശ്ലീല ദൃശ്യം കണ്ടതോടെ തന്റെ ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി, വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടുകൾ പകർത്തിയിട്ടുമുണ്ട്. ഇതിനുപിന്നാലെ കോൾ കട്ട് ചെയ്ത് സംഭവം വിശദീകരിച്ച് ഈ സ്‌ക്രീൻഷോട്ടുകൾ സഹിതം ട്വീറ്റ് ചെയ്തു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അടക്കം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

കോൾ കട്ടാക്കിയതിന് പിന്നാലെ ഇയാൾ തുടരെ സന്ദേശങ്ങൾ അയച്ചിരുന്നെന്നും നടി പറയുന്നു. എന്നാൽ തന്റെ ട്വീറ്റിന് പിന്നാലെ ഇയാൾ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്‌തെന്നും നടിയുടെ മൊഴിയിലുണ്ട്. നടിയുടെ അതേപേരുള്ള സുഹൃത്താണെന്ന് കരുതിയാണ് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് നടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ സമയത്ത് ഇയാൾ മറ്റൊരു പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോയും നടിയുടെ വാട്‌സ്ആപ്പിലേക്ക് അയച്ചു.

കഴിഞ്ഞവർഷവും തനിക്ക് സമാനരീതിയിലുള്ള ദുരനുഭവം ഉണ്ടായതായി നടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും മൊബൈൽ നമ്പറിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version