ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് മുതലെടുക്കാനായില്ല; തെലങ്കാന ടിആര്‍എസ് ഭരിക്കും!

കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ട് തെലങ്കാനയില്‍ ടിആര്‍എസ് ലീഡ് തിരിച്ചുപിടിച്ചു.

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ട് തെലങ്കാനയില്‍ ടിആര്‍എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ മുന്നോട്ടുവന്നിരുന്നെങ്കിലും ടിആര്‍എസ് ബഹുദൂരം മുന്നേറിയിരിക്കുകയാണ്. 66 സീറ്റുകളില്‍ വന്‍ മുന്നേറ്റം നടത്തിയാണ് പ്രാദേശിക കക്ഷിയായ ടിആര്‍എസ് കോണ്‍ഗ്രസിനെ മലത്തിയടിച്ചിരിക്കുന്നത്. 32 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ്. 119 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നേരത്തെ തെലങ്കാനയില്‍ പ്രതിപക്ഷസഖ്യം ഗവര്‍ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.

Exit mobile version