വ്യാജവീഡിയോ പങ്കുവെച്ച് ബിജെപി ഐടി സെൽ തലവൻ; കൈയ്യോടെ പിടികൂടി ട്വിറ്റർ; നാണക്കേട്

Amit Malviya |India News

ന്യൂഡൽഹി: വ്യാജവാർത്തകൾക്കെതിരെയുള്ള നടപടികൾ ട്വിറ്റർ ലോകമെമ്പാടും കർശനമാക്കിയിരിക്കെ വ്യാജവാർത്ത പ്രചരിപ്പിച്ച് നാണംകെട്ട് ബിജെപി ഐടി സെൽ മേധാവി.

ഇന്ത്യ കണ്ട ഏറ്റവും അപമാനിതനായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയായിരിക്കും എന്ന തലക്കെട്ടോടെ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പങ്കുവെച്ച ട്വീറ്റിനാണ് ട്വിറ്റർ ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന സിംബൽ കൊടുത്തത്. ഇതോടെ ബിജെപിക്ക് എതിരെ സോഷ്യൽമീഡിയയിൽ വൻ വിമർശനം ഉയരുകയാണ്.

”വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. ഇത് അപകടകരമാണ്”-എന്ന തലക്കെട്ടോടെ കർഷകനെ അടിക്കുന്ന ജവാന്റെ ചിത്രം രാഹുൽ ഗാന്ധി നവംബർ 28ന് പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന തരത്തിൽ അമിത് മാളവ്യ പങ്കുവെച്ച വീഡിയോയാണ് കൃത്രിമം നടത്തിയതാണെന്നാണ് ട്വിറ്റർ സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാജ ട്വീറ്റുകൾ ഈയടുത്ത് ട്വിറ്റർ കയ്യോടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ വ്യാജവീഡിയോ കണ്ടെത്തുന്നത് ട്വിറ്റർ കർശ്ശനമാക്കിയിരിക്കുകയാണ.്

Exit mobile version