കാര്‍ഷിക നിയമത്തില്‍ എന്‍ഡിഎയില്‍ ഭിന്നത; കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, കേന്ദ്ര സര്‍ക്കാരിന് അടിപതറുന്നു

farm law, rlp, nd | bignewslive

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ എന്‍ഡിഎയിലും ഭിന്നത. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.

കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം.കര്‍ഷകരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ഹനുമാന്‍ ബെനിവാല്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചന നടത്തേണ്ടിവരുമെന്നും ഹനുമാന്‍ ബെനിവാല്‍ മുന്നറിയിപ്പ് നല്‍കി.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുത്തില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധം തുടരുമ്പോഴും കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത് എത്തി. പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോഡിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍കര്‍ക്ക് അനുവദിച്ചെന്നും മോഡി അവകാശപ്പെട്ടു. കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശമിക്കുന്നു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നുമാണ് മോഡിയുടെ വാദം.

Exit mobile version