രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്; 41322 പുതിയ രോഗികള്‍, 24 മണിക്കൂറിനിടെ 485 മരണം

covid india | big news live

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 41322 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9351110 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 485 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,36,200 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 87,59,969 ആയി ഉയര്‍ന്നു. നിലവില്‍ 4,54,940 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അറിയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി 6185 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1808550 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 46898 ആയി. നിലവില്‍ 87969 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 1672627 പേര്‍ രോഗമുക്തി നേടി

Exit mobile version