കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാരനടപടിയല്ലാതെ മറ്റൊന്നുമല്ല; നഷ്ടപരിഹാരം നല്‍കണമെന്ന് ഉദ്ധവ് സര്‍ക്കാരിനോട് കോടതി, കനത്ത തിരിച്ചടി

Kangana Ranaut bungalow | Bignewslive

മുംബൈ: കങ്കണയുടെ ഓഫീസ് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. നടി കങ്കണ റണൗട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കെട്ടിടം പൊളിച്ചത്, പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോര്‍പ്പറേഷന്റേതെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്‍മേലാണ് നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ല. പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി പറഞ്ഞു.

അതേ സമയം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്.

Exit mobile version