ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്ക്, 24 മണിക്കൂറിനിടെ 109 മരണം

covid delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 540541 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 109 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8621 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 4943 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 493419 ആയി ഉയര്‍ന്നു. നിലവില്‍ 38501 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version