തമിഴ്‌നാടിനെ നാമവശേഷമാക്കാന്‍ നിവാര്‍ ചുഴലിക്കാറ്റ്! ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം

Cyclone Nivar To Cross Tamil Nadu

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നിവാര്‍ തീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊടുകയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവജാഗ്രതാ പാലിക്കണം. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

ജാഗ്രതാ നിര്‍ദശമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ജാഗ്രത നിര്‍ദേശമുള്ള 11 ജില്ലകളിലെ ബസ് സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. വിവിധ ട്രെയിന്‍ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

Exit mobile version