നിവര്‍ ചുഴലിക്കാറ്റ്; നാളെ ഉച്ചയോടുകൂടി തമിഴ്നാട് തീരം തൊടും, കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം, തീരദേശവാസികളെ ഒഴിപ്പിച്ചു

cyclone nivar tamilnadu

ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടുകൂടി തമിഴ്നാട് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായി അധികൃതര്‍ തീരദേശവാസികളെ ഒഴിപ്പിച്ചു. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തുറന്നു.

കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി ഞായറാഴ്ച വൈകീട്ട് രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്.

നിലവില്‍ ചെന്നൈയില്‍ നിന്ന് 630 കിലോമീറ്റര്‍ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്പാക്കത്തിനും ഇടയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം അടക്കമുള്ള നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

Exit mobile version