പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടി; മനംനൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു

elope

ചെന്നൈ: പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു. മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ നിന്നുള്ള പെരിയ കറുപ്പന്‍ (26) ആണ് ജീവനൊടുക്കിയത്. സഹോദരന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിര്‍മ്മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു കറുപ്പന്‍. ഇയാള്‍ക്ക് ബന്ധുവായ 16 കാരിയോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ കറുപ്പന്റെ ഇളയ സഹോദരന്‍ ചിന്ന കറുപ്പന്‍ (24)ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

അതിനിടയില്‍ കറുപ്പന്‍ പെണ്‍കുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സഹോദരന്‍ ചിന്ന കറുപ്പനും പെണ്‍കുട്ടിയും ഒളിച്ചോടിയത്. ഇതില്‍ മനംനൊന്ത് കറുപ്പന്‍ വിഷം കഴിക്കുകയായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version