‘ഹിന്ദു യുവതിയും മുസ്ലിം യുവാവും ക്ഷേത്രപരിസരത്ത് വെച്ച് ചുംബിക്കുന്നു’ എ സ്യൂട്ടബിള്‍ ബോയ് വെബ് സീരിസിന്റെ പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരണാഹ്വാനം

Kissing Scene From 'A Suitable Boy' in Temple

നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ട്വിറ്ററില്‍ പ്രതിഷേധം. മീര നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരിസിലെ ഒരു രംഗത്തിന്റെ പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയരുന്നത്. തബു, ഇഷാന്‍ ഖട്ടര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് നെറ്റ്ഫ്‌ലിക്‌സ് വഴിയാണ് പുറത്തിറങ്ങിയത്.

സിരീസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ആഹ്വാനം. നെറ്റ്ഫ്‌ലിക്‌സ് എപ്പോഴും ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുകയാണെന്നും ഹിന്ദുത്വ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

നെറ്റ്ഫ്‌ലിക്‌സ് ലൗ ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നാണ് ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് ഗൗരവ് ആരോപിച്ചു. പ്രസ്തുത രംഗം ഉള്‍പ്പെടെ ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫ്‌ലിക്‌സ് എന്ന ഹാഷ് ടാഗുമായി ക്യാംപെയ്‌നും നിറയുന്നുണ്ട്. വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. താന്യ മണികട്ട്‌ല, രസിക ദുഗള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Exit mobile version