‘സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണ്’; രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി

supreme court india

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് രോഗികള്‍ക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും ചോദിച്ച കോടതി, തല്‍സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 529863 ആയി ഉയര്‍ന്നു. മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 121 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8391 ആയി ഉയര്‍ന്നു. നിലവില്‍ 40212 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 481260 പേര്‍ രോഗമുക്തി നേടി.

Exit mobile version