മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് നടി ഭാര്‍തി സിംഗ് അറസ്റ്റില്‍

മുബൈ: പ്രശസ്ത ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗിനെ നാര്‍കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി അറസ്റ്റിലാവുന്നത്.

കഴിഞ്ഞ ദിവസം ഭാര്‍തി സിംഗിന്റെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ് നടന്നിരുന്നു. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നയിരുന്നു റെയ്ഡ്. റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

വന്‍തോതില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിയെ നാര്‍കോട്ടിക്സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളാണ് ഭാര്‍തിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍സിബി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്.

Exit mobile version