‘ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം, ഇതിനെതിരെ പോരാടണം’; തുഷാര്‍ ഗാന്ധി

thushar gandhi

ന്യൂഡല്‍ഹി: ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം എന്ന് മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രന്‍ തുഷാര്‍ ഗാന്ധി. ഇതിനെതിരെ പോരാടണമെന്നും തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയയുടെ ഭാര്യ കസ്തൂര്‍ബ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പോര്‍ബന്തറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരോട് ശത്രുതയില്ല. എന്നാല്‍ ആര്‍എസ്എസിനോട് വിരോധമുണ്ട്. ആ ആശയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. മറ്റുളളവര്‍ അത് ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ അവരേയും എതിര്‍ക്കുന്നു. നാം പ്രതിഷേധിക്കണം, അല്ലാത്ത പക്ഷം ഗാന്ധിയന്മാരാണെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല. ജനാധിപത്യം സംരക്ഷിക്കുക എന്ന കടമ ഗാന്ധിയന്മാര്‍ നിര്‍വഹിക്കണം’- തുഷാര്‍ പറഞ്ഞു.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപതിയെ പോലെ പെരുമാറിയപ്പോള്‍ നാം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ ശക്തി ഇതുവരെയും മരണപ്പെട്ടിട്ടില്ല. എന്നാല്‍ നാം അത് കരുത്തുറ്റതാക്കേണ്ടതുണ്ടെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version