രാജ്യത്ത് പുതുതായി 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 564 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 564 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,32,726 ആയി ഉയര്‍ന്നു.

49,715 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 84,78,124 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,39,747 ആക്ടീവ് കേസുകളാണ് ഉള്ളത്.

നവംബര്‍ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചതെന്നും കഴിഞ്ഞ ദിവസം മാത്രം 10,66,022 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Exit mobile version