രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്ക്, 24 മണിക്കൂറിനിടെ 584 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90,04,366 ആയി. ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 584 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,32,162 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,807 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 84,28,410 ആയി ഉയര്‍ന്നു. നിലവില്‍ 443794 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും കഴിഞ്ഞ ദിവസം മാത്രം 10,83,397 പരിശോധനകള്‍ നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനേഴര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

Exit mobile version