കൊവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം, ഹരിയാന മന്ത്രി അനില്‍ വിജ് ആദ്യ ഡോസ് സ്വീകരിക്കും

അംബാല: ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ഹരിയാനയില്‍ ആരംഭിക്കും. ഹരിയാന മന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അംബാലയിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് രാവിലെ 11 മണിക്കാണ് കൊവാക്സിന്‍ ഡോസ് മന്ത്രി സ്വീകരിക്കുക. 25 കേന്ദ്രങ്ങളിലായി 25000 പേര്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമാകും.

അതേസമയം അടുത്ത വര്‍ഷം 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. നാല് മാസത്തിനകം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ FICCI FLO വെബിനാറില്‍ പറഞ്ഞത്. അടുത്ത വര്‍ഷം 30 കോടി ആളുകള്‍ക്ക് 500 മില്യണ്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശേഷം പ്രായമായവര്‍ക്കും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version