ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിതീവ്രം; വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 7486 പുതിയ രോഗികള്‍

covid delhi

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും ഡല്‍ഹിയില്‍ വൈറസ് വ്യാപനം അതിതീവ്രമായിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 503084 ആയി ഉയര്‍ന്നു.

മരണനിരക്കും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 7943 ആയി ഉയര്‍ന്നു. നിലവില്‍ 42458 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 452683 പേര്‍ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി 5,011 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 6,608 പേര്‍കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 16,30,111 ആയി. 92.75 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. പുതുതായി 100 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 46,202 ആയി വര്‍ധിച്ചു. 17,57,520 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80,221 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Exit mobile version