പരിസ്ഥിതിക്ക് ദോഷം, ദീപാവലിക്ക് പടം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് വിരാട് കോഹ്‌ലി; പിന്നാലെ സൈബര്‍ ആക്രമണം, കോഹ്‌ലി പടക്കം പൊട്ടിക്കുന്ന ചിത്രം കുത്തിപ്പൊക്കി പ്രതികാരം

ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് ദോഷം വരുന്ന സാഹചര്യത്തില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശത്തിനു പിന്നാലെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് നേരെ സൈബര്‍ ആക്രമണം. ദീപാവലി ആശംസകളോടൊപ്പം പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ് വിരാട് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം ശക്തമാകുന്നത്.

പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശേഷമാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.

മുന്‍വര്‍ഷങ്ങളില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തും കുത്തിപ്പൊക്കിയാണ് പലരും പ്രതികാരം ചെയ്തത്. അതേസമയം, ഐപിഎല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ പറയാന്‍ ധൈര്യമുണ്ടോ എന്നും ചോദിക്കുന്നവര്‍ കുറവല്ല.

മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചോദിക്കുന്നവരുണ്ട്. സൈബര്‍ ആക്രമണം കടുത്തതോടെ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം രംഗത്തെത്തി. സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി.

Exit mobile version