മഹാരാഷ്ട്രയില്‍ ഇന്ന് 4,237 പേര്‍ക്ക് കൊവിഡ്, 105 മരണം; ആന്ധ്രയില്‍ 1657 പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. മഹാരാഷ്ട്രയില്‍ ഇന്ന് 4,237 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നുണ്ട്. അതേസമയം 105 പേര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 2707 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗ മുക്തരുടെ എണ്ണം 16,12,314 ആയി. നിലവില്‍ 85,503 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആകെ മൊത്തം 45,914 പേര്‍ മരിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ ഇന്ന് 1,657 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 8,52,955 ആയി. ഇതില്‍ 19,757 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 8,26,344 പേര്‍ ഇതുവരെ രോഗ മുക്തി നേടി. സംസ്ഥാനത്ത് ആകെ മൊത്തം 6,854 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Exit mobile version