ആൺകുഞ്ഞ് ജനിക്കാനായി പെൺകുട്ടിയെ ബലി നൽകാൻ പറഞ്ഞ് മന്ത്രവാദി; അക്ഷരംപ്രതി അനുസരിച്ച് 26കാരനായ പിതാവ്; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നരബലി

റാഞ്ചി: രാജ്യത്തെ തന്നെ ഞെട്ടിച്ച് വീണ്ടും നരബലി. ആൺകുട്ടി ജനിക്കാൻ പെൺകുഞ്ഞിനെ ബലിനൽകി ജാർഖണ്ഡിലെ പിതാവ്. ആൺകുഞ്ഞ് ജനിക്കാനായി മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ആറ് വയസുള്ള പെൺകുട്ടിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ജാർഖണ്ഡിലെ പെഷാറർ ബ്ലോക്കിലെ ലോഹർദാഗയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 26കാരനായ സുമൻ നെഗാസിയയാണ് മകളെ കൊലപ്പെടുത്തിയത്. ആൺകുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാൾ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഈ കൊലപാതകം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. കേസിൽ സുമനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മന്ത്രവാദിയെ പിടികൂടാനായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

Exit mobile version